ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു ഒരാൾക്ക് പരിക്ക്


 ഇടുക്കി  അടിമാലി കല്ലാർകുട്ടി റോഡിൽ ബസ്സിന്റെ  മുമ്പിലേക്ക് മരം  കടപുഴകി വീണ് മുൻവശത്തെ ഗ്ലാസ് തകർന്നു

ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മുറിഞ്ഞുവീണ് അപകടം. അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മുറിഞ്ഞു വീണത്. ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് മുൻ വശത്തേക്കാണ് മരം മുറിഞ്ഞ് വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്ന നിലയിലാണ്.



Post a Comment

Previous Post Next Post