ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുമലപ്പുറം നിലമ്പൂർ : അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെ 8.40 ഓടെയാണ് സംഭവം.  കോരംകോട് സ്വദ്ദേശി ഗോപാലകൃഷ്ണന്റെ സെൻ കാറിനാണ് തീ പിടിച്ചത്, വിവരം അറിഞ്ഞ് നിലമ്പൂർ അഗ്‌നി രക്ഷാ സേന നിമിഷങ്ങൾ കൊണ്ട് സ്ഥലത്ത് എത്തി. ഇതിനിടയിൽ നാട്ടുകാർ തീ അണച്ചു, ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം, പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണ്ണമായികത്തിനശിച്ചു.

Post a Comment

Previous Post Next Post