ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ കഴിയുന്നില്ല.ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ തെരച്ചിലിനായി പോയത്.വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്