കൊച്ചി: പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിൽ വച്ച് ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പള്ളിക്കവല അമ്പാടൻ വീട്ടിൽ എ ഐ ഷാജിയാണ് ( 43 ) മരിച്ചത്. അതിഥി തൊഴിലാളി രാജു (25 ) പരിക്കുകളോടെ രക്ഷപ്പെട്ടു. ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ ബീം പൊളിഞ്ഞു വീഴുകയായിരുന്നു. കൂവപ്പടി കയ്യുത്തിയാൽ വെട്ടിക്കനാക്കുടി ജോർജിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിലായിരുന്നു അപകടം.
കോൺക്രീറ്റുകൾ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ടാങ്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതൊടെ സമീപത്തു നിൽക്കുകയായിരുന്ന ഷാജിയുടെ മുഖത്തേക്ക് ബീം തെറിച്ചു വീണു.
അതിഥി തൊഴിലാളി അടുത്തുള്ള കുളത്തിലേക്ക് ചാടിയാണ് രക്ഷ പ്പെട്ടത്. പൊടി ശേഖരിക്കുന്ന ടാങ്ക് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.
ഇന്ന് രാവിലെ 10.30 നാണ് സംഭവം ഷാജിയെ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
പ്രവർത്തനം നിർത്തിയ ക്രഷറിന്റെ നിർമ്മാണ സാമഗ്രികൾ പൊളിച്ചു നീക്കുന്ന അവശിഷ്ടങ്ങൾ വാങ്ങാനെത്തിയതാണ് ഷാജി. കോടനാട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി.
സംസ്കാരം നടത്തി. ഭാര്യ: അജീന (ചിറയൻ പാടം കുടുംബത്തുകുടി കുടുംബാംഗം) മക്കൾ :മുഹമ്മദ് സിനാൻ , മുഹമ്മദ് സ്വഫ് വാൻ, മുഹമ്മദ് സമീർ (മൂന്നുപേരും തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ)