കോഴിക്കോട് തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടം 18 കുട്ടികള്‍ക്ക് പരിക്ക്



കോഴിക്കോട്: തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടം. സംഭവത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി.


ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Post a Comment

Previous Post Next Post