സീതാറാം യെച്ചൂരി അന്തരിച്ചു.ശ്വാസകോശത്തിൽ അണുബാധയെ തുടർന്നു ചികിത്സയിലായിരുന്നു



ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശത്തിൽ അണുബാധയെ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.


1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.


മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിശ്‌തി ആണ് ഭാര്യ. യുകെയിൽ സെൻ്റ് ആൻഡ്രൂസ് സർവകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളുമാണ്.



Post a Comment

Previous Post Next Post