ആലപ്പുഴ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്.
മാങ്കാംകുഴി ജിതിന്‍ നിവാസില്‍ വിമുക്ത ഭടന്‍ മധുവിന്റെയും ശാരിയുടെയും മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന തുഷാര ഭവനത്തില്‍ തുളസിധരന്‍ പിള്ളയുടെ മകന്‍ തരുണി (28)നാണ് പരിക്കേറ്റത്. വെട്ടിയാര്‍ പ്രേംനാഥ് സ്മാരക ലൈബ്രറിയുടെ മുന്‍വശത്ത് ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഉടന്‍ തന്നെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു. കോട്ടയത്തുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജിതിന്‍. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശിശിര. ഏക മകള്‍ ഋതിക.