റംബൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു.

 


എറണാകുളം: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടില്‍ മൻസൂറിന്‍റെ മകള്‍ നൂറ ഫാത്തിമ ആണ് മരിച്ചത്. റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുല്‍ ഇസ്‍ലാം സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. 

         രണ്ടാഴ്ച മുമ്പ് കോട്ടയത്തും എട്ടുമാസം പ്രായമുള്ള കുട്ടി സമാനരീതിയില്‍ മരിച്ചിരുന്നു.

Post a Comment

Previous Post Next Post