വയനാട് പനമരം: പനമരം ചുണ്ടക്കുന്നില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലുംചുവട് കോളനിയിലെ വിജയന്‍ ( 40) ആണ് മരിച്ചത്.ചുണ്ടക്കുന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാടുകള്‍ വെട്ടിമാറ്റുന്ന ജോലിക്കിടെ അബദ്ധത്തില്‍ കെഎസ്ഇബി യുടെ പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള സര്‍വ്വീസ് വയറില്‍ കത്തികൊണ്ട് വെട്ടിയതിനെ തുടര്‍ന്നാണ് വിജയന്‍ ഷോക്കേറ്റ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു