കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. കാറിന്റെ ടയർ പഞ്ചർ ആയതോടുകൂടി ഡ്രൈവറിന്റെ നിയന്ത്രണം നഷ്ടമായയതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ കേരള ടുഡേ ന്യൂസിനോട് പ്രതികരിച്ചു.
മുക്കാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവരെ നിസ്സാരപരിഗികളുടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.