സഹോദരിക്ക് പിന്നാലെ യുവാവും തൂങ്ങിമരിച്ച നിലയിൽ; രണ്ടുവർഷം മുമ്പ് സഹോദരനും



 പാലക്കാട്   ശ്രീകൃഷ്ണപുരം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥു(27)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെളളിയാഴ്ച വൈകീട്ടോടെയാണ് ശ്രീനാഥു തൊട്ടടുത്തുളള മലയിലേക്ക് പോയത്. തിരിച്ചു വരാത്തതിനെത്തുടർന്ന് ശനിയാഴ്ച പോലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻമലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18-ന്‌വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post