കാസർകോട് കാഞ്ഞങ്ങാട് : ലോറിയിൽ നിന്നും മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ മാർബിൾദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബേക്കൽ മൗവ്വലിൽ ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ ഹരിയാന സ്വദേശിയായ യുവാവാണ് മരിച്ചത്.
ഗുജറാത്തിൽ നിന്നും കൊണ്ട് വന്ന മാർബിൾ വീട്ടിലേക്ക് കൊണ്ട് പോകാൻ മാറ്റുന്നതിനിടെയാണ് അപകടം. 45 മിനിറ്റ് സമയം മാർ ബിളിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.