തൃശ്ശൂർ പെരുമ്പിലാവ് പുത്തംകുളം സെന്ററില്‍ നിയന്ത്രണം വിട്ട ലോറി വീടും കട മുറിയും തകര്‍ത്ത് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം..അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആനകല്ല് ഭാഗത്തേക്ക് പോകുന്ന ഇടുങ്ങിയ റോഡിലേക്കാണ് ലോറി മറിഞ്ഞത്. ആനകല്ല് ഭാഗത്തുനിന്നും നിരന്തരം നാട്ടുകാര്‍ പെരുമ്പിലാവിലേക്ക് സഞ്ചരിക്കുന്ന മേഖലയാണിത്.
ബസ്സ് സ്റ്റോപ്പില്ലെങ്കിലും നാട്ടുകാര്‍ ഇവിടെയാണ് ബസ്സ് കാത്തു നില്‍ക്കുക. അപകടത്തെ തുടര്‍ന്ന് പുത്തംകുളം പടിഞ്ഞാക്കര അബ്ദുള്‍ റഊഫിന്റെ കടയും വെട്ടേ നാട്ടയില്‍ റെഷീദിന്റെ വീടും തകര്‍ന്നിട്ടുണ്ട് പുതുതായി നിര്‍മ്മിച്ച അക്കിക്കാവ് – കടങ്ങോട് റോഡിലെ പുത്തംകുളം മേഖലയില്‍ റോഡ് വീതി കുറവായതിനാല്‍ നിരന്തരം അപകടം സംഭവിക്കുക പതിവായിരിക്കുകയാണ്.