കോഴിക്കോട് കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച

 



കോഴിക്കോട്   

കുറ്റ്യാടി: പുഴയില്‍ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികൾ മരിച്ചു. കുറ്റ്യാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാന്‍, കുളായി പൊയില്‍ സിനാന്‍, എന്നിവരാണ് മരിച്ചത്.

പാലേരിചെറിയ കുമ്പളം മേമണ്ണില്‍ താഴെ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ ഇവരില്‍ ഒരാള്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. പിന്നാലെ മറ്റെയാള്‍ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഇരുവരും മുങ്ങിത്താണു.സംഭവമറിഞ്ഞെത്തിയവര്‍ തെരച്ചലില്‍ ഒരാളെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ പരിശ്രമത്തിനു ശേഷമാണ്

രണ്ടാമത്തെ കുട്ടിയെ കണ്ടെത്തിയത്. പേരാമ്പ്ര, നാദാപുരം ഫയര്‍ഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും ജനകീയ ദുരന്ത സേനയും തെരച്ചലില്‍ ഏര്‍പെട്ടു.ഇരുവരുടെയും മൃതദേഹങ്ങള്‍ പേരാമ്പ്ര ഇ എം എസ് ഹോസ്പിറ്റൽ മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post