മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം സ്വദേശിനി അസ്റ അഷൂർ (20) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്(ശനി) രാത്രി 9 മണിയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂർ സ്വദേശി സിദ്ധാർഥ് ഇന്നലെ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റു നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന കോതമംഗലം എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വോക്സ് വാഗൺ പോളോ കാറാണ് ഇന്നലെ(വെള്ളി) വൈകിട്ട് മാറാടി മഞ്ചേരിപ്പടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്
മലപ്പുറം വടപുറം മഹല്ല് മുൻ പ്രസിഡൻ്റ് പരേതനായ ഇല്ലിക്കൽ വീരാൻകുട്ടി ഹാജിയുടെ പേര മകൾ ഹസ്റ അഷൂർ (20) മരണപ്പെട്ടത്
പിതാവ് അഷൂർ ബാബു മാതാവ് പരേതയായ
നഹ് ല (പട്ടിക്കാട്) സഹോദരങ്ങൾ
അഫ്റ (കാനഡ)
അബ്റാർ (സ്പ്രിംഗ് സ്കൂൾ)