കൊച്ചി ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച് സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമനയാണ് മരിച്ചത്. 50 വയസായിരുന്നു. സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഓമന. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.