ചോറോട് റാണി പബ്ലിക്ക് സ്കൂളിന് സമീപം അഞ്ജാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടo.
പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിൽ മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹാവശിഷടങ്ങൾ ട്രാക്കിൽ കിടന്നതിനാൽ മംഗലാപുരത്തേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിൻ അര മണിക്കൂറിലേറെ നിർത്തിയിട്ടു .
വടകര പോലീസും ആർ പി എഫും സ്ഥലത്തെത്തി നടപടികൾ പൂർത്തിയായതിന് ശേഷമാണ് ട്രെയിൻ വീട്ടത്. ഇതിനെ തുടർന്നു വടക്ക് ഭാഗത്തുള്ള മറ്റ് ട്രെയിനുകളും വൈകി ഓടിയതായാണ് വിവരം.