ഗ്യാസ് ടാങ്കർ ലോറി റോഡിനു കുറുകെ മറിഞ്ഞു; ചെർക്കള-ബദിയഡുക്ക റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

 


കാസർകോട്: ചെർക്കള-ബദിയഡുക്ക റോഡിലെ എടനീരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടം. മംഗ്ളൂരുവിൽ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയാണ് എടനീർ, കോരിക്കാർ മൂലയിൽ അപകടത്തിൽപ്പെട്ടത്. റോഡിനു കുറുകെ മറിഞ്ഞു വീണ ടാങ്കറിൽ നിന്നു ഗ്യാസ് ചോർച്ച ഉള്ളതായി ആദ്യം സംശയം ഉയർന്നിരുന്നു. ഫയർ ഫോഴ്‌ത്തി നടത്തിയ പരിശോധനയിൽ ചോർച്ച ഇല്ലെന്നു ഉറപ്പാക്കി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് അസി.സ്റ്റേഷൻ ഓഫീസർ കെ.എം രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സു‌ം വിദ്യാനഗർ ഇൻസ്പെക്ടർ യു.പി വിപിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയോ മറ്റൊരു ടാങ്കർ എത്തിച്ച്

ഗ്യാസ് അതിലേക്കു മാറ്റുകയോ വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ചന്ദ്രഗിരി പാലത്തിനു സമീപത്തു റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടുള്ളതിനാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ടാങ്കർ ലോറികൾ അടക്കമുള്ള ചരക്കുവാഹനങ്ങൾ എടനീർ വഴിയാണ് ഓടിക്കൊണ്ടിരുന്നത്

Post a Comment

Previous Post Next Post