കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, രണ്ട് ട്രെയിനുകൾ റദ്ദാക്കി, 28 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു



 തമിഴ്‌നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചെന്നൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്

മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോകുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് റെയിൽവേ സ്റ്റേഷനോട് ചേർന്ന് നിർത്തിയിട്ട ചരക്കുട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.അപകടത്തെ തുടർന്ന് രണ്ട് ട്രെയിുകൾ റദ്ദാക്കി. 16 ട്രെയിനുകൾ തിരിച്ചുവിട്ടു


കൂട്ടിയിടിയുടെ ആഘാതത്തിൽ 13 കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നുച്ചയോടെ സാധാരണ നിലയിലാകുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗ് പറഞ്ഞു.

Post a Comment

Previous Post Next Post