ചെന്നൈ കവരപേട്ടയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ 5 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചതായാണ് വിവരം.രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന.തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിലാണ് സംഭവം.മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ, ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നതിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടി