തെരുവ്നായ കുറുകെ ചാടി..സ്കൂട്ടർ തലകീഴായി മറിഞ്ഞു..കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം



 കൊല്ലം ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ലിജിയും ഒരു ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.


സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post