ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.



തൃശ്ശൂർ  കടവല്ലൂർ വടക്കുമുറി കാടംകുളത്തിൽ മുസ്തഫയുടെ മകൾ റിയ ഷെഹാനാണ് (20 ) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം . വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

ഭർത്താവ് റാഷിഫ് വിദേശത്താണ് ഏകമകൻ ഒന്നര വയസുകാരൻ എമിൻ ഫയ്ദ് . മാതാവ് : ബുഷറ

 കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കം നടത്തും

Post a Comment

Previous Post Next Post