പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് പേർ മരിച്ചു; വീഡിയോ

 


പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ച് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സമീപത്തെ ഗോൾഫ് കോഴ്സിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നതിന് ശേഷം രാവിലെ 6.45 ഓടെ ബവ്ധാൻ മേഖലയിലെ കുന്നിൻപ്രദേശത്ത് തകർന്ന് വീഴുകയായിരുന്നു.

പൈലറ്റുമാരായ പരംജിത് സിംഗ്, ജി കെ പിള്ള, എഞ്ചിനീയർ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ചത്. ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായുള്ളതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തായിട്ടില്ല. മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



https://x.com/htTweets/status/1841322385724616913?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841322385724616913%7Ctwgr%5E7f595a963f3b9c516280ae0c952f5f9c02086eb1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fnewsbengaluru.com%2F2024%2F10%2Fthree-killed-in-helicopter-crash-in-pune%2F

Post a Comment

Previous Post Next Post