കോഴിക്കോട് കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിൻ തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിൻ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.
ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകൾ: ആഗ്നേയൻ സിയാറ. സഹോദരൻ: വിപിൻ.