പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

 


മംഗളൂരു: ഫാൽഗുനി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഉർവ സ്റ്റോർ സ്വദേശി അനീഷിന്റെ (19) മൃതദേഹം ബെംഗ്രെയിൽ നിന്നാണ് കണ്ടെടുത്തത്. അതേസമയം കൊട്ടറ ചൗക്കി സ്വദേശി സുമിത്തിന്റെ (20) മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. അഗ്‌നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്‌ധരും സംയുക്തമായി തെരച്ചിൽ നടത്തുന്നുണ്ട്.

ബജ്പെ പൊലീസ് ഇൻസ്പെക്ടർ ജിഎസ് സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്. ഞായറാഴ്ച‌ വൈകുന്നേരം മലവൂർ പാലത്തിന് സമീപം ഫാൽഗുനി പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേരാണ് ഒഴുക്കിൽപെട്ടത്. കൊടിക്കൽ സ്വദേശികളായ അരുൺ (19), ദീക്ഷിത് (20) എന്നിവർ രക്ഷപ്പെട്ടിരുന്നു. സുമിത്തും അനീഷും ഒഴുകിപ്പോവുകയായിരുന്നു.

Post a Comment

Previous Post Next Post