കണ്ണൂര്‍ സ്വദേശിയായ 12 കാരന്‍ മുങ്ങി മരിച്ചു



ദുബൈ: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ 12 കാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു ദാരുണമായ മരണം സംഭവിച്ചത്. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം വിനോദയാത്ര പോയതായിരുന്നു.

താഴെ ചൊറുക്കള പോച്ചംപള്ളിയില്‍ ഫെബിന്‍ ചെറിയാന്റെയും ദിവ്യയുടെയും മകനും അജ്മാന്‍ മെട്രോപോലിറ്റന്‍ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ റയാനാണ് മരിച്ചത്. തങ്ങളുടെ ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കൊപ്പമായിരുന്നു ഫെബിന്റെ കുടുംബം യാത്രപുറപ്പെട്ടത്. നീന്തല്‍ക്കുളത്തില്‍ മുങ്ങിത്താഴ്ന്ന ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Post a Comment

Previous Post Next Post