1500 അടി താഴ്ചയുള്ള തോട്ടിലേക്ക് ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു, 24 പേര്‍ക്ക് പരിക്ക്



 ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.


അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണു.


ഇതേത്തുടർന്ന് നിരവധി യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റവരെ ഭീംതാലിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കയർ ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത്.


ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post