ദുരന്തം മുറിവേൽപ്പിച്ച വയനാടിന്റെ ടൂറിസം മേഖലയ്ക്കു പ്രകാശം പരത്തി വയനാട് പുഷ്പോത്സവത്തിന് വൻ ജനാവലി

 


കൽപറ്റ:വയനാടിൻ്റെ ടൂറിസം മേഖലയ്ക്കു കരുത്തു പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വൻ ജന തിരക്ക് . കൽപറ്റ ബൈപാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് പുഷ്പമേള .

പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഒരു മാസമാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും ഉണ്ടാകും.


മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ,ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.


സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകൾ ഇതിനോടകം സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി സംഘാടകർ പറഞ്ഞു. വെള്ളാർമല സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും സംഘാടകരുടെ ചെലവിൽ പുഷ്‌പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കും.

സ്റ്റാളുകളുടെ ഉദ്ഘാടനം ടി.സിദീഖ് എം.എൽ.എ. നിർവഹിച്ചു. ഫ്ളവർ ഷോ ഉദ്‌ഘാടനവും ആദ്യ ടിക്കറ്റ് വിൽപനയും കൽപറ്റ നഗര സഭാ ചെയർമാൻ അഡ്വ.ടി. ജെ. ഐസക് നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, സംഘാടക സമിതി ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.




Post a Comment

Previous Post Next Post