തിരുവനന്തപുരം കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സീബ്രാലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് പോവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉല്ലാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.