കളിക്കുന്നതിനിടെ മാര്‍ബിള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന രാസലായനി അകത്തുചെന്നു. മൂന്നുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

 


കാസർകോട് :  അബദ്ധത്തില്‍ രാസലായനി അകത്തുചെന്നതിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിന് ദാരുണാന്ത്യം.ചെറുവത്തൂര്‍ യൂണിറ്റി ആസ്പത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി രാജസ്ഥാന്‍ സ്വദേശി ധരംസിങ്ങിന്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ വീട്ടില്‍വെച്ച് മൂത്തകുട്ടിയോടൊപ്പം കളിക്കുന്നതിനിടെ മാര്‍ബിള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന രാസലായനി കുഞ്ഞിന്റെ മുഖത്തും വായയിലും തെറിക്കുകയായിരുന്നു.ഇതോടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.ഉടന്‍ തൊട്ടടുത്ത ആസ്പത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post