ബൈക്ക് യാത്രികരായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ, സഹോദരി ഫസ്മിഹ എന്നിവർക്കാ ണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഷംസീറിന് ത ലക്കും ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.