ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടി, റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു



കോഴിക്കോട്: ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കണ്ണിപൊയില്‍ റോഡിലെത്തിയപ്പോള്‍ പുറകിലെ ടയര്‍ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post