കുറ്റിപ്പുറത്ത് വാഹനാപകടം ഒരാൾ മരിച്ചു

 


കുറ്റിപ്പുറം: ഇന്ന് ( ചൊവ്വ ) രാത്രി 9:30 ഓടെ കുറ്റിപ്പുറം ദേശീയ പാതയിൽ ഹൈവേ ജംഗ്ഷനും ഭാരതപ്പുഴ പാലത്തിനും മധ്യേ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട ബൈക്ക് യാത്രികൻ തൃപ്രങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്നയാളാണ് എന്ന സൂചന ലഭിച്ചു

മൃതദേഹം ഇപ്പോൾ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്


Updating....


എടപ്പാള്‍ : കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്. ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു.

തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണൻ്റെ മകൻ സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി 9.30 ന് ആണ് അപകടം .





Post a Comment

Previous Post Next Post