കുട്ടിക്കാനം: കെ.കെ. റോഡില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനു സമീപം അഞ്ജാത വാഹനം ബൈക്കിന്‍റെ പിന്നില്‍ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചു വീണ് യുവാവ് മരിച്ചു.
മുറിഞ്ഞപുഴ പുന്നയ്ക്കല്‍ നാരായണന്‍റെ മകൻ ആർ. വിഷ്ണു (20) ആണ് മരിച്ചത്. 17 മാസം മുൻപ് ദേശീയപാതയില്‍ വണ്ടിപ്പെരിയാർ കക്കിക്കവലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിഷ്ണുവിന്‍റെ സഹോദരൻ മനു മരിച്ചിരുന്നു.
ഞായറാഴ്ച രാത്രി 10.30ടെയാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷ്ണു സഞ്ചരിച്ച ബൈക്കിന്‍റെ പിന്നില്‍ ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വെള്ള പടുത കെട്ടിയ പിക്കപ് വാൻ ആണ് ബൈക്കില്‍ ഇടിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംസ്കാരം വീട്ടു വളപ്പില്‍ നടത്തി. മാതാവ്:സുശീല.