തലപ്പുഴയിലെ തേയിലത്തോട്ടത്തിന് തീപിടിച്ചു; ഒരേക്കറിലെ 300 തേയിലച്ചെടികള്‍ കത്തിനശിച്ചു

മാനന്തവാടി: ( www.truevisionnews.com) തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമു...

Read more at: https://truevisionnews.com/news/272549/tea-garden-thalapuzha-caught-fire-300-tea-plants-per-acre-were-burnt


മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തോട്ടത്തിൽ ഉണങ്ങി നിന്ന അടിക്കാടുകൾക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോർട്ട് സർക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാൻ കഴിയാത്തയിടത്ത് അടിക്കാടുകൾ അടക്കം നീക്കി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് ഇക്കഴിഞ്ഞ പതിനേഴിന് തീപിടിത്തമുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ ഇത് മനുഷ്യനിർമിതമാണെന്ന് കണ്ടെത്തുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് തലപ്പുഴയിലെ തേയില എസ്റ്റേറ്റിലും തീപിടിച്ചത്.


Post a Comment

Previous Post Next Post