കോഴിക്കോട് : കൽപ്പത്തൂർ വായനശാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ കടിയങ്ങാട് ടർഫിൽ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പത്തടിയോളം താഴേക്ക് പതിച്ചു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.