കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടേയും രണ്ട് പെൺകുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് ...
കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവിന്‍റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരമറിഞ്ഞത്.......
ട്രെയിനിൻ്റെ ലോക്കോപൈലറ്റ് നൽകിയ പ്രതികരണമാണ് സംഭവത്തിൽ നിർണായകമായത്. മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ഹോൺ മുഴക്കിയിട്ടും മാറിയില്ല എന്നുമാണ് ലോക്കോപൈലറ്റ് ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്.......
ഇന്ന് രാവിലെയാണ് പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.......