തൃശൂരിൽ വീടിനുള്ളിൽകയറി യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരിയിൽ സേവ്യർ എന്ന യുവാവാണ് കൊല്ലപ്പെട്ടത് .ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീഷിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇവരെ വീട്ടിൽ കയറി കുത്തിയത് .ഇയാൾ ഒളിവിലാണ് .ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.