കോഴിക്കോട് കൊയിലാണ്ടി: ലോറി ബൈക്കിലിടിച്ച് യുവ സൈനികൻ മരിച്ചു റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. പുളിഞ്ചിരി സ്വദേശി ആദർശാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.