ലഹരി ഉപയോഗിച്ച് സ്‌കൂളിലെത്തിയ 20 കാരൻ സ്കൂൾ അധ്യാപകനെയും വിദ്യാർത്ഥികളെയും ആക്രമിച്ചു



 വർക്കലയിൽ ഹരിഹരപുരം സെന്റ് തോമസ് യുപി സ്കൂളിൽ .ലഹരി ഉപയോഗിച്ച് സ്‌കൂളിലെത്തിയ 20 കാരൻ സ്കൂൾ അധ്യാപകനെയും വിദ്യാർത്ഥികളെയും ആക്രമിച്ചു.  തോണിപ്പാറ സ്വദേശിയായ രഞ്ജിതാണ് അക്രമം നടത്തിയത്.


ലഹരിയിലായിരുന്ന യുവാവ് സ്കൂൾ കുട്ടികളെ വിളിക്കാൻ എത്തിയ വാഹനങ്ങൾ ആദ്യം അടിച്ച് തകർത്തു. ഇത് തടയാൻ ചെന്ന പ്രധാന അധ്യാപകനെ യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നാലെ സ്കൂളിൻറെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. യുവാവിനൊപ്പം മറ്റു രണ്ടു യുവാക്കളുമുണ്ടായിരുന്നു. രഞ്ജിത്തിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post