മലപ്പുറം പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടിയുടെ മുൻഭാഗത്തുനിന്ന് പുകഉയരുന്നത് കണ്ട ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തുകയായിരുന്നു. ശേഷം ആളുകൾ പുറത്തിറങ്ങി. ആളുകൾ പുറത്തിറങ്ങിയതിനു ശേഷം തീ ആളി പടരുകയായിരുന്നു. ടെമ്പോ ട്രാവലർ പൂർണമായി കത്തി നശിച്ചു . ഉടൻ തന്നെ നാട്ടുകാർ ചേർന്ന് തീ അണച്ചു .തീപിടിത്തത്തിൽ ആളപായമില്ല..