കര്‍ണാടകയില്‍ നാളെ ബന്ദ് ; വാഹനഗതാഗതം പൂര്‍ണമായും തടസപ്പെടും

 


ബഗളൂരു: കർണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് നാളെ. വാഹനഗതാഗതം പൂർണമായും തടസപ്പെടും. കടകളും മാളുകളും അടച്ചിടും.

സംസ്ഥാനത്തിന് പുറത്ത് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.


നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ 12 മണിക്കൂർ നീണ്ട ബന്ദായിരിക്കും ഉണ്ടാവുക. ബിഎംടിസി അസോസിയേഷനുകള്‍ ഉള്‍പ്പെടെ ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. സ്വകാര്യ ടാക്സികളും ഓട്ടോകളും സാധാരണനിലയില്‍ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്കൂളുകളും കോളേജുകളും അടച്ചിടും. ചിക്പോട്ട്, കെആർ മാർക്കറ്റ്, ഗാന്ധി ബസാർ തുടങ്ങിയ മാർക്കറ്റുകളും അടച്ചിടും. പെട്രോള്‍ പമ്ബ്, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ സാധാരണനിലയില്‍ പ്രവർത്തിക്കും.


Post a Comment

Previous Post Next Post