ഇടുക്കിയിൽ മരം ദേഹത്തു വീണ് യുവാവ് മരിച്ചു




രാജാക്കാട്: രാജകുമാരിക്ക് സമീപം ഇടമറ്റത്ത് മരം ദേഹത്തു വീണ് യുവാവ് മരിച്ചു. അണക്കര സ്വദേശി സുധീഷ് ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരം സുധീഷ് ഉൾപ്പെടെ 4 പേർ ചേർന്ന് മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്.മുറിച്ചുകൊണ്ടിരുന്ന മരത്തിനു സമീപത്തു നിന്നും കുറച്ചു മാറി നിൽക്കുകയായിരുന്ന സുധീഷിന്റെ ദേഹത്തേക്ക് മരം വന്നു പതിക്കുകയായിരുന്നു എന്നാണ് വിവരം..മ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് മരത്തിനടിയിൽ നിന്നും സുധീഷിനെ പുറത്തെടുത്ത് രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post