മലപ്പുറം കൊണ്ടോട്ടി: കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപം വഴിയാത്രക്കാരനെ ഗുഡ്സ് ഓട്ടോ ഇടിച്ചിട്ടു. ഇടിച്ച വാഹനം നിർത്താതെ പോയി.റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി വിവരം... പരിക്കേറ്റ ആസ്സാം സ്വദേശിയായ അഹദുൽ ഇസ്‌ലാമാണ് മരിച്ചത് യുവാവിനെ നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു..
മരണപ്പെട്ട ആസ്സാം സ്വദേശി ആലിൻചുവട് കോട്ടേഴ്സിലായിരുന്നു ഫാമിലിയായിട്ട് താമസം. ഇവരുടെ റിലേറ്റീവ് ഇസ്സത്തിൻ്റെ അടുത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട്. അവരെ കാണാൻ വന്നതായിരുന്നു ഇദ്ദേഹം. ഇവിടെ വെച്ചാണ് കൊല ചെയ്യപ്പെട്ട പ്രതി ഇദ്ദേഹത്തെ കാണുന്നത്. ഇവർ തമ്മിൽ മുമ്പ് എന്തോ ഒരു സാമ്പത്തിക ഇടപാടുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായി. പിന്നീട് അവർ തമ്മിൽ അടിയായി. ശേഷം പ്രതി ഗുഡ്സ് കൊണ്ട് അദ്ദേഹത്തെ ഇടിപ്പിച്ചു. വീണ്ടും അദ്ദേഹത്തിൻറെ ശരീരത്തിലൂടെ ഗുഡ്സ് കയറ്റി ഇറക്കി.
മരണപ്പെട്ടവന് ഭാര്യയും എട്ടു വയസ്സും ഒരു വയസ്സും ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. പ്രതിക്കുമുണ്ട് രണ്ടു കുട്ടികൾ. പ്രതിയുടെ താമസം നീരുട്ടിക്കലിൽ നിന്നും ജീലാനി റോഡിൻ്റെ കയറ്റത്തിൽ വലത് ഭാഗത്താണ് വീട്.