താനൂരിൽ കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചുണ്ടായ അപകടം, ഒരാൾ മരണപെട്ടു


മലപ്പുറം   താനൂർ പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു.

ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്.


 കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


 താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്.


Post a Comment

Previous Post Next Post