തൃശ്ശൂർ കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററിൽ വളവത്ത് വീട്ടിൽ അജയൻ (അജു 41) ആണ് അറസ്റ്റിലായത്. പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്.
അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റതിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു. തങ്ക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി അഭിലാഷ്, മുഹമ്മദ് സിയാദ്, എ എസ് ഐ പി കെ നിഷി , സിപിഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.