കനത്ത മഴ.. കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു



 കനത്ത മഴയിൽ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ ഇഞ്ചപ്പാറയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോന്നി ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മൂന്ന് അംഗം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രിയോടെയാണ് സംഭവം.


തോട്ടിലേക്ക് മറിഞ്ഞ കാര്‍ കുത്തനെ നിൽക്കുകയായിരുന്നു. കാര്‍ മലക്കം മറിയാതിരുന്നതിനാലും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാലുമാണ് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു.  

Post a Comment

Previous Post Next Post