കുടകിലെ ബൈക്ക് അപകടം; പരിക്കേറ്റ പള്ളിപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു

 


കണ്ണൂർ: കുടകിലെ ഗോണിക്കുപ്പ തിത്തിമത്തിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളച്ചേരി പള്ളിപ്പറമ്പ് പുതിയപുരയിൽ മുസ്‌തഫയുടെയും കുഞ്ഞാമിനയുടെയുംമകൻ പി. ശിഹാബുദ്ദീൻ (24) ആണ് ഇന്ന് പുലർച്ചെ 2 മണിയോടെ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുണ്ടേരിമൊട്ട സ്വദേശി നജീബ് (27) മിംസിൽ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിനു വൈകുന്നേരം 5 മണിയോടെ ശിഹാബും നജീബും സഞ്ചരിച്ച ബൈക്ക് തിത്തിമത്തിക്ക് സമീപം ഹമ്പിൽ കയറി മറിയുകയായിരുന്നു.

Post a Comment

Previous Post Next Post