വാൽപാറയിലേക്ക് വിനോദ യാത്ര പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു



മലപ്പുറം  ചങ്ങരംകുളം: വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്‌ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്.


ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.


ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്.


മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്‌ജിദിൽ കബറടക്കും.

സഹോദരങ്ങൾ: ഷാലിമ,

ഷാലിഖ്.

_

Post a Comment

Previous Post Next Post