സംസ്ഥാനത്ത് വീണ്ടും നിപ?


സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെ ഉച്ചയോടെയാണ് പരിശോധനാഫലം പുറത്തുവരിക. അതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ.. 

യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post